വിദ്യാഭ്യാസ മേഖലയിൽ എഐ വിപ്ലവം; പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ബഹ്റൈൻ

വിദ്യാർത്ഥികൾക്ക് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ ലളിതമായി പഠിക്കാനും കൃത്യമായ പഠന പദ്ധതികൾ തയ്യാറാക്കാനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ എഐ വിപ്ലവം; പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ബഹ്റൈൻ
dot image

ബഹ്റൈനിൽ വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വികസിപ്പിച്ച പുതിയ സ്മാർട്ട് ലേണിംഗ് പ്ലാറ്റ്‌ഫോമായ 'ബി-സെറ'യുടെ ട്രയൽ റൺ പൂർത്തിയായി. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ നേരിട്ടെത്തിയാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്.

വിദ്യാർത്ഥികൾക്ക് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ ലളിതമായി പഠിക്കാനും കൃത്യമായ പഠന പദ്ധതികൾ തയ്യാറാക്കാനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു. കൂടാതെ, വിഷയം സംഗ്രഹിച്ചും കൂടുതൽ വിശദീകരണങ്ങളോടെയും മനസ്സിലാക്കാൻ ഇത് സഹായിക്കും. ഇന്ററാക്ടീവ് പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തം പഠനനിലവാരം സ്വയം വിലയിരുത്താനും അതിവേഗം ഫീഡ്‌ബാക്ക് നേടാനും കഴിയും.

അധ്യാപകർക്ക് പാഠ്യപദ്ധതികളും ആധുനിക പഠനസാമഗ്രികളും എളുപ്പത്തിൽ തയ്യാറാക്കാനും അധ്യാപനരീതികൾ കൂടുതൽ കാര്യക്ഷമമാക്കാനും 'ബി-സെറ' അവസരമൊരുക്കുന്നു. ഇതിനുപുറമേ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുതാര്യമാക്കാനും കുട്ടികളുടെ പഠനപുരോഗതി നിരന്തരം നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: Bahrain is preparing to launch B~SERA, an AI-powered smart learning platform designed to support students, teachers and parents with personalised learning tools, interactive assessments and digital educational services

dot image
To advertise here,contact us
dot image