സ്തനാർബുദത്തിനെതിരെ ജാഗ്രത; പ്രവാസി വനിതകൾക്കായി ഒക്ടോബർ, നവംബർ മാസങ്ങളിൽ ബോധവത്ക്കരണ ക്യാമ്പുകൾ

പ്രവാസി സമൂഹത്തിനിടയിൽ രോഗനിർണ്ണയത്തിന്റെയും മുൻകരുതലുകളുടെയും പ്രാധാന്യം എത്തിക്കുന്നതിൽ സജീവ സാന്നിധ്യമാണ് ഈ കൂട്ടായ്മ.

സ്തനാർബുദത്തിനെതിരെ ജാഗ്രത; പ്രവാസി വനിതകൾക്കായി ഒക്ടോബർ, നവംബർ മാസങ്ങളിൽ ബോധവത്ക്കരണ ക്യാമ്പുകൾ
dot image

ബ്രെസ്റ്റ് കാൻസർ ബോധവത്ക്കരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി. പ്രവാസി സമൂഹത്തിനിടയിൽ രോഗനിർണ്ണയത്തിന്റെയും മുൻകരുതലുകളുടെയും പ്രാധാന്യം എത്തിക്കുന്നതിൽ സജീവ സാന്നിധ്യമാണ് ഈ കൂട്ടായ്മ.

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, അൽഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ച് വിപുലമായ ബോധവത്ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ പ്രവാസി സംഘടനകളുടെ വനിതാ വിഭാഗങ്ങൾക്കായി ഒക്ടോബർ, നവംബർ മാസങ്ങളിലുടനീളം പ്രത്യേക ബോധവത്ക്കരണ ക്യാമ്പുകളും സെഷനുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Content Highlights: Breast cancer awareness campaigns and screening initiatives across the Gulf are encouraging expatriate women to prioritise breast health and early detection.

dot image
To advertise here,contact us
dot image