യുകെയിലേക്ക് പോകുന്ന രഞ്ജിത്ത് റാമിന് 'ഒപ്പരം' പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

സംഘടനയ്ക്ക് രഞ്ജിത്ത് റാം നൽകിയ സേവനങ്ങളെയും സംഭാവനകളെയും ഭാരവാഹികൾ യോഗത്തിൽ സ്മരിച്ചു.

യുകെയിലേക്ക് പോകുന്ന രഞ്ജിത്ത് റാമിന് 'ഒപ്പരം' പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി
dot image

കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ (ഒപ്പരം) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെമ്പർഷിപ്പ് സെക്രട്ടറിയുമായ രഞ്ജിത്ത് റാമിന് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജോലി ആവശ്യത്തിനായി യുകെയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം ആശംസിച്ചു. സംഘടനയ്ക്ക് രഞ്ജിത്ത് റാം നൽകിയ സേവനങ്ങളെയും സംഭാവനകളെയും ഭാരവാഹികൾ യോഗത്തിൽ സ്മരിച്ചു.

ചടങ്ങിൽ നാസർ ടെക്സിം, സുരേഷ് പൂണ്ടൂർ, ജയപ്രകാശ്, മണി മാങ്ങാട്, രാജീവ് കെ.പി, അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷന്റെ ഉപഹാരം ഭാരവാഹികൾ ചേർന്ന് രഞ്ജിത്ത് റാമിന് കൈമാറി. യാത്രയയപ്പിന് നന്ദി അറിയിച്ചുകൊണ്ട് രഞ്ജിത്ത് റാം മറുപടി പ്രസംഗം നടത്തി.

Content Highlights: Opparam Pravasi Association organised a farewell for Ranjith Ram as he prepares to move to the United Kingdom.

dot image
To advertise here,contact us
dot image