കുടുംബ സ്വത്ത് 24600 കോടി, സ്വന്തമായി 409 കോടി: ഐപിഎല്‍ ടീം ഉടമ; ആരാണ് അനിയുടെ ഭാവി വധു കാവ്യ മാരന്‍

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കൂടിയാണ് അനിരുദ്ധ് വിവാഹം കഴിക്കാൻ പോകുന്ന കാവ്യ മാരൻ

കുടുംബ സ്വത്ത് 24600 കോടി, സ്വന്തമായി 409 കോടി: ഐപിഎല്‍ ടീം ഉടമ; ആരാണ് അനിയുടെ ഭാവി വധു കാവ്യ മാരന്‍
dot image

റോക്ക്സ്റ്റാർ എന്നറിയപ്പെടുന്ന സംഗീത സംവിധായകൻ അനിരുദ്ധും കലാനിധി മാരന്റെ മകൾ കാവ്യ മാരനുമായുള്ള വിവാഹമാണ് ഇപ്പോൾ സിനിമാ ലോകത്തിൽ ചർച്ചാവിഷയം. നിരവധി ഹിറ്റ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള അനിരുദ്ധ് കാവ്യയുടെ ഏറെ നാളായി പ്രണയത്തിൽ ആയിരുന്നു. ഒടുവിൽ ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് വിവാഹവിവരം പുറത്തുവിട്ടത്.

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മീഡിയ സ്ഥാപനമായ സൺ നെറ്റ്‌വർക്ക് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. 24600 കോടി രൂപയാണ് കലാനിധി മാരന്റെ മൊത്തം ആസ്തി. 2026ലെ ഹുറൂൺ റിച്ച് ലിസ്റ്റിൽ 146 -ാം സ്ഥാനമാണ് കലാനിധി മാരൻ. ഇന്ത്യയിലെ മീഡിയ വ്യവസായത്തിലെത്തന്നെ ഒഴിച്ചുകൂടാനാകാത്ത പേരാണ് അദ്ദേഹത്തിന്റേത്. ഇത് കൂടാതെ അദ്ദേഹത്തിന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മൂല്യം 17500 കോടി മുതൽ 18400 കോടി രൂപ വരെയാണ്.

Also Read:

നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കൂടിയാണ് അനിരുദ്ധ് വിവാഹം കഴിക്കാൻ പോകുന്ന കാവ്യ മാരൻ. കാവ്യയുടെ വ്യക്തിഗത സ്വത്ത് മാത്രം ഏറെക്കുറെ 409 കോടി രൂപയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ. യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിലാണ് കാവ്യ മാരൻ എംബിഎ പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ കലാനിധി മാരന്റെ സൺ നെറ്റ്‌വർക്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി കാവ്യ മാരൻ തൊഴിൽജീവിതം ആരംഭിച്ചു. പിന്നാലെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉടമയായും കാവ്യ മാരൻ മാറുന്നത്.

നവംബർ 11-ന് ഗ്രീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങിലാകും ഇരുവരുടെയും വിവാഹം. തുടർന്ന് നവംബർ 21-ന് ചെന്നൈയിൽ വെച്ച് സിനിമാ-വ്യവസായ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിപുലമായ റിസപ്ഷൻ നടക്കും.ഏറെ നാളായി ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കഴിഞ്ഞ ജൂണിൽ നടനും അനിരുദ്ധിന്റെ അമ്മാവനുമായ വൈ.ജി. മഹേന്ദ്രൻ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 'ജയിലർ', 'ലിയോ', 'കൂലി' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച അനിരുദ്ധും, ഐ.പി.എല്ലിലെ സജീവ സാന്നിധ്യമായ കാവ്യ മാരനും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Content Highlights: Who is kavya maran, heir to kalanidhi marans 24600 crore empire and

dot image
To advertise here,contact us
dot image