

ബഹ്റൈനിൽ മലയാളി പ്രവാസിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ജിബു ജോർജ് (44) ആണ് മരണമടഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബഹ്റൈനിൽ നിരവധി പ്രവാസികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ, വീണ്ടുമൊരു ദാരുണ സംഭവം കൂടി ഉണ്ടായത് പ്രവാസി സമൂഹത്തിൽ വലിയ നൊമ്പരവും ആശങ്കയും ഉയർത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Content Highlights: A Malayali expatriate has passed away in Bahrain following a heart attack. Further details about the deceased and the circumstances are awaited.