ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലാൽ കെയേഴ്‌സ് ബഹ്‌റൈൻ; അസ്രി ബീച്ചിൽ ശുചീകരണ പ്രവർത്തനം നടന്നു

മഹാത്മാ ഗാന്ധിയുടെ ശുചിത്വ സന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി

ഗാന്ധിജിക്ക് ആദരമർപ്പിച്ച് ലാൽ കെയേഴ്‌സ് ബഹ്‌റൈൻ; അസ്രി ബീച്ചിൽ ശുചീകരണ പ്രവർത്തനം നടന്നു
dot image

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെയും മോഹൻലാൽ ഫാൻസ്‌ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ട് വെള്ളിയാഴ്ച അസ്രി ബീച്ച് പരിസരത്തായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വൈകീട്ട് നാല് മണി മുതൽ ആറ് മണി വരെ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

മഹാത്മാ ഗാന്ധിയുടെ ശുചിത്വ സന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. തീരദേശ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്നതായിരുന്നു ഈ മാതൃകാപരമായ പ്രവർത്തനം.

ലാൽ കെയേഴ്‌സ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ, ഭാരവാഹികളായ അഖിൽ, വിപിൻ രവീന്ദ്രൻ, ബവിത്, ലാലു കൈലാസ്, പ്രവീൺ എന്നിവർ ശുചീകരണ ക്യാമ്പിന് നേതൃത്വം നൽകി.

Content Highlights: Lal Cares Bahrain observed Gandhi Jayanti with a cleanliness drive at Asri Beach. The initiative highlighted the importance of keeping public spaces clean and encouraged community participation in environmental activities. Gandhi Jayanti is observed on October 2, with cleanliness and community service among the activities associated with the occasion. MyBharat

dot image
To advertise here,contact us
dot image