വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ലക്ഷ്യം; സൗജന്യ ബസ് ട്രാക്കിങ് സംവിധാനവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ

രാവിലെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്തും ഉച്ചകഴിഞ്ഞ് തിരിച്ചെത്തിക്കുന്ന സമയത്തും ബസിന്റെ സ്ഥാനവും യാത്രാ പുരോഗതിയും ആപ്പിലൂടെ കാണാൻ സാധിക്കും

വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ലക്ഷ്യം; സൗജന്യ ബസ് ട്രാക്കിങ് സംവിധാനവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ
dot image

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി, സ്കൂൾ ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി വിദ്യാർത്ഥികൾക്ക് സുരക്ഷിത യാത്ര ലക്ഷ്യം; സൗജന്യ ബസ് ട്രാക്കിങ് സംവിധാനവുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ. 'ഡിസി പേരന്റ് ആപ്പ്' (DC Parent App) വഴി പൂർണ്ണമായും സൗജന്യമായി രക്ഷിതാക്കൾക്ക് ഇനി ബസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാം. 2026 ഒക്ടോബർ ഒന്ന് മുതൽ റിഫ കാമ്പസിലാണ് ഈ പുതിയ സൗകര്യം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പിന്നീട് ഇത് ഇസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും. ഈ സേവനത്തിനായി അധിക സബ്‌സ്‌ക്രിപ്‌ഷനോ മറ്റ് നിരക്കുകളോ ഈടാക്കില്ലെന്നും രക്ഷിതാക്കൾക്ക് ഇത് സൗജന്യമായിരിക്കും എന്നും സ്കൂൾ അധികൃതർ അറിയിച്ചു.

രാവിലെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്തും ഉച്ചകഴിഞ്ഞ് തിരിച്ചെത്തിക്കുന്ന സമയത്തും ബസിന്റെ സ്ഥാനവും യാത്രാ പുരോഗതിയും ആപ്പിലൂടെ കാണാൻ സാധിക്കും. നിശ്ചയിച്ചിട്ടുള്ള ബസ് സ്റ്റോപ്പുകളിൽ കുട്ടികൾ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നത് ബസ് സ്റ്റോപ്പുകളിലെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാൻ രക്ഷിതാക്കളെ സഹായിക്കും. വിശ്വസനീയവും സുതാര്യവുമായ യാത്രാവിവരങ്ങൾ എത്തിക്കുന്നതിലൂടെ രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, ഗതാഗത വിഭാഗം എന്നിവർ തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

തത്സമയ ബസ് ട്രാക്കിംഗ്, പൂർത്തിയാക്കിയതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകൾ ഉൾപ്പെടെയുള്ള റൂട്ട് വിവരങ്ങൾ, ബസ് സ്റ്റോപ്പിലേക്ക് അടുക്കുമ്പോഴുള്ള തത്സമയ അറിയിപ്പുകൾ എന്നിവയാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ. മറ്റൊരു പ്രത്യേക ട്രാക്കിംഗ് ആപ്ലിക്കേഷന്റെ ആവശ്യമില്ലാതെ തന്നെ 'ഡി.സി പേരന്റ് ആപ്പിൽ' നേരിട്ട് ഈ സേവനം ലഭ്യമാകും. റിഫ കാമ്പസിലെ സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ നടപ്പിലാക്കിവരുന്ന ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ് പറഞ്ഞു. യാതൊരു അധിക ചെലവുമില്ലാതെ ഈ സേവനം രക്ഷിതാക്കളുടെ സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് ലഭ്യമാക്കുന്നതിലൂടെ സ്കൂൾ ഗതാഗത സംവിധാനം കൂടുതൽ സുതാര്യവും എളുപ്പവുമാകുമെന്നും, ബസ് സ്റ്റോപ്പുകളിൽ വെറുതെ കാത്തുനിൽക്കുന്നത് ഒഴിവാക്കി സമയം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ ഇത് രക്ഷിതാക്കളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Bahrain Indian School has introduced a free bus tracking system to help parents monitor student transportation and improve safety during school journeys.

dot image
To advertise here,contact us
dot image