ബഹ്‌റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്തുകളിക്ക് വർണാഭമായ തുടക്കം

ആവേശകരമായ ആദ്യ മത്സരത്തിൽ നെല്ലിക്കൽ ടീമിനെ ഒരെണ്ണത്തിന് പരാജയപ്പെടുത്തി പള്ളം ടീം വിജയം സ്വന്തമാക്കി

ബഹ്‌റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്തുകളിക്ക് വർണാഭമായ തുടക്കം
dot image

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ (BKNBF) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്തുകളി ടൂർണമെന്റിന് ന്യൂ സിഞ്ച് മൈതാനിയിൽ വർണാഭമായ തുടക്കം. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരിയുമായ ബഷീർ അമ്പലായി മത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് റിന്റോമോൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഓർഗനൈസേഷൻ രക്ഷാധികാരി സാജൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീരാജ്, റോബിൻ ഏബ്രഹാം, സന്തോഷ് പുതുപ്പള്ളി, ബി.കെ.എൻ.ബി.എഫ് അംഗങ്ങളായ ബിജു കൂരോപ്പട, ബിനു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടൂർണമെന്റ് കൺവീനർ റോബി കാലായിൽ ചടങ്ങിൽ സ്വാഗതവും സൈജു കിഴക്കേടത്ത് നന്ദിയും രേഖപ്പെടുത്തി.

ആവേശകരമായ ആദ്യ മത്സരത്തിൽ നെല്ലിക്കൽ ടീമിനെ ഒരെണ്ണത്തിന് പരാജയപ്പെടുത്തി പള്ളം ടീം വിജയം സ്വന്തമാക്കി. തുടർന്ന് നടന്ന രണ്ടാം മത്സരത്തിൽ മുട്ടമ്പലം ടീമും തലപ്പാടി ടീമും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും, രണ്ട് വരകൾ പൂർത്തിയായപ്പോൾ വെളിച്ചക്കുറവ് മൂലം മത്സരം താത്കാലികമായി നിർത്തിവച്ചു. ഈ മത്സരത്തിന്റെ ബാക്കി ഭാഗം വരും വെള്ളിയാഴ്ച പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Content Highlights: The sixth Federation Cup Nadan Panthukali tournament organised by the Bahrain Kerala Native Ball Federation began at New Sinha Ground. Social worker Basheer Ambalayi formally inaugurated the event. In the opening match, Pallom defeated Nellikkal by one score, while the match between Muttambalam and Thalappady was halted due to poor light.

dot image
To advertise here,contact us
dot image