ബഹ്റൈനിൽ വർണ്ണാഭമായി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; എംബസിയിൽ ത്രിവർണ്ണ പതാക ഉയർത്തി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ചേർന്ന് ആഘോഷങ്ങൾ കൊണ്ടാടിയത് ഏറെ ശ്രദ്ധേയമായി

ബഹ്റൈനിൽ വർണ്ണാഭമായി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം; എംബസിയിൽ ത്രിവർണ്ണ പതാക ഉയർത്തി
dot image

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ത്രിവർണ്ണ പതാക ഉയർത്തി. പ്രവാസി സമൂഹത്തിന്റെ വൻ പങ്കാളിത്തത്തോടെ നടന്ന ചടങ്ങ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഒപ്പം ഭാരതീയരുടെ അഭിമാനത്തിന്റെയും പ്രതീകമായി മാറി.

വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തിലധികം പ്രവാസി ഇന്ത്യക്കാരാണ് ആവേശത്തോടും ദേശസ്നേഹത്തോടും കൂടി ആഘോഷങ്ങളിൽ പങ്കാളികളാകാൻ എംബസി മുറ്റത്ത് എത്തിയത്. ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും വൈവിധ്യവും ഒന്നുപോലെ ആഘോഷിക്കപ്പെട്ട ഈ ചടങ്ങ്, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉറച്ച ഐക്യവും ജന്മനാടോടുള്ള ആഴത്തിലുള്ള ആത്മബന്ധവും വ്യക്തമാക്കുന്നതായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ചേർന്ന് ആഘോഷങ്ങൾ കൊണ്ടാടിയത് ഏറെ ശ്രദ്ധേയമായി.

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സുദൃഢമായ സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തിൽ, പ്രവാസി സമൂഹത്തിന്റെ ഈ സജീവ പങ്കാളിത്തം ചടങ്ങിന്റെ മാറ്റ് കൂട്ടി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച ധീരദേശാഭിമാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച അംബാസഡർ, ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും പ്രവാസികളെ ഓർമ്മിപ്പിച്ചു.

Content Highlights: India's Independence Day was celebrated with colourful events in Bahrain. The Indian Embassy hosted a Tricolour flag-hoisting ceremony, with members of the Indian community participating in the national celebration.

dot image
To advertise here,contact us
dot image