ആക്ഷൻ സിനിമയായി മാർക്കറ്റ് ചെയ്തു, തെറ്റായ പബ്ലിസിറ്റി ആണ് 'പുലി'യുടെ പരാജയ കാരണം: നാട്ടി സുബ്രഹ്മണ്യം

'ആ സിനിമയെ എല്ലാവരും ഒരു ആക്ഷൻ സിനിമ ആയിട്ടാണ് പബ്ലിസിറ്റി ചെയ്തത്. അതിന് കാരണം ബിസിനസ് കൂടണം എന്നതുകൊണ്ടായിരുന്നു'

ആക്ഷൻ സിനിമയായി മാർക്കറ്റ് ചെയ്തു, തെറ്റായ പബ്ലിസിറ്റി ആണ് 'പുലി'യുടെ പരാജയ കാരണം: നാട്ടി സുബ്രഹ്മണ്യം
dot image

വിജയ്‌യെ നായകനാക്കി ചിമ്പുദേവൻ ഒരുക്കിയ ചിത്രമാണ് പുലി. ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. വലിയ വിമർശനങ്ങൾ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയകാരണത്തെക്കുറിച്ച് മനസുതുറക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും നടനുമായ നാട്ടി സുബ്രഹ്മണ്യം. ചിത്രം തെറ്റായി ആണ് പബ്ലിസിറ്റി ചെയ്തതെന്നും കുട്ടികളുടെ ചിത്രമെന്ന തരത്തിൽ മാർക്കറ്റ് ചെയ്തിരുന്നു എങ്കിൽ പുലി ഹിറ്റായേനെ എന്നും നാട്ടി പറഞ്ഞു.

'തെറ്റായ പബ്ലിസിറ്റി കാരണം ഫ്ലോപ്പായ സിനിമയാണ് പുലി. ആ സിനിമയുടെ സമയത്ത് വിജയ് സാർ പറഞ്ഞത് 'എന്റെ ഫാൻസിന് വേണ്ടി ഞാൻ സിനിമ ചെയ്യുന്നുണ്ട്. അതിൽ ഇൻട്രോ സോങ്ങും ആക്ഷനും ഇമോഷനും എല്ലാമുണ്ട്. പക്ഷേ 8 മുതൽ 15 വയസ് വരെയുള്ള എന്റെ കുട്ടി ഫാൻസിന് വേണ്ടി ഞാനൊരു സിനിമയും ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെയാണ് ഈ കഥ ഇഷ്ടമായത് എന്നാണ് അദ്ദേഹം പറഞ്ഞത്. വില്ലോ എന്നൊരു ഹോളിവുഡ് സിനിമ പോലെ ഇത് വരണം എന്ന ആഗ്രഹത്തിലാണ് എല്ലാവരും കഷ്ടപ്പെട്ടത്. പക്ഷേ ആ സിനിമയെ എല്ലാവരും ഒരു ആക്ഷൻ സിനിമ ആയിട്ടാണ് പബ്ലിസിറ്റി ചെയ്തത്. അതിന് കാരണം ബിസിനസ് കൂടണം എന്നതുകൊണ്ടായിരുന്നു. അതേസമയം കുട്ടികൾക്ക് ഇഷ്ടമാകുന്ന സിനിമ എന്ന രീതിയിൽ പ്രൊമോട്ട് ചെയ്തിരുന്നതെങ്കിൽ ഒരു കുട്ടിക്ക് വേണ്ടി ഒരു കുടുംബം തന്നെ ആ സിനിമ കാണാൻ വന്നേനെ', നാട്ടിയുടെ വാക്കുകൾ.

ശ്രീദേവി, പ്രഭു, സുദീപ്, ശ്രുതി ഹാസൻ, ഹൻസിക മോട്വാനി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. തമീൻസ് ഫിലിംസിൻ്റെയും എസ്കെടി സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഷിബു തമീൻസും പി ടി സെൽവകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 130 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് 100 കോടി മാത്രമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടാനായത്.

Content Highlights: Actor-cinematographer Natty Subramaniam says Puli failed because it was promoted as an action film, arguing that the movie suffered from misleading publicity and audience expectations.

dot image
To advertise here,contact us
dot image