

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2026-2028 വർഷത്തെ പുതിയ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് ജൂൺ 27 വെള്ളിയാഴ്ച വൈകിട്ട് സമാജം ഡിജെ ഹാളിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്ഇ വിനോദ് കെ ജേക്കബ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും പ്രശസ്ത ഗായകൻ പന്തളം ബാലൻ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. കൂടാതെ, കേരളീയ സമാജം വനിതാ വേദിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഈ ചടങ്ങിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. കേരളീയ സമാജത്തിന്റെ പുതിയ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ പ്രവാസികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
Content Highlights: Bahrain Keraleeya Samajam has announced that the installation ceremony for its newly elected governing body will take place on June 27. The event will officially mark the beginning of the new committee's tenure in one of the Gulf region's prominent expatriate Malayali organizations.