ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് രാജ്‌മോഹൻ നീലേശ്വരത്തിന്

പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്

ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് രാജ്‌മോഹൻ നീലേശ്വരത്തിന്
dot image

ബഹ്‌റൈൻ പ്രതിഭ നൽകി വരുന്ന 'പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025'-ന് പ്രശസ്ത നാടകകൃത്ത് രാജ്‌മോഹൻ നീലേശ്വരം അർഹനായി. 'തീമാടൻ' എന്ന നാടക രചനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും വെങ്കല ശിൽപവുമടങ്ങുന്നതാണ് അവാർഡ്.

പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുൻപ് ജൂറി ചെയർമാനായിരുന്ന കവിയും ചിന്തകനുമായ കെ. സച്ചിദാനന്ദൻ അനാരോഗ്യം മൂലം മാറിയ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ അവാർഡ് നിർണ്ണയ സമിതി ചുമതലപ്പെടുത്തിയത്. അവാർഡിനായി ലഭിച്ച 27 രചനകളിൽ നിന്ന് അഞ്ച് നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 'തീമാടൻ' (രാജ്‌മോഹൻ നീലേശ്വരം), 'മാക്ബത്ത് ദി ലാസ്റ്റ് ഷോ' (ഹസീം അമരവിള), 'രാവുണ്ണി തമ്പാൻ' (പ്രദീപ് മണ്ടൂർ), 'ചോരായണം' (റഫീഖ് മംഗലശ്ശേരി), 'ചാപ്പ' (ശിവകുമാർ എം.എസ്) എന്നിവയായിരുന്നു അവസാന റൗണ്ടിലെത്തിയ കൃതികൾ. 2024-ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്.

ലോകമെമ്പാടുമുള്ള മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതുവഴി മികച്ച നാടകങ്ങൾ കണ്ടെത്താനുമായി ബഹ്‌റൈൻ പ്രതിഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പുരസ്‌കാരമെന്ന് ഭാരവാഹികൾ പറഞ്ഞു. 2021-ൽ 'ഭഗവാന്റെ പള്ളി നായാട്ട്' എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ഈ പുരസ്‌കാരത്തിന് ആദ്യമായി അർഹനായത്. തുടർന്നുള്ള വർഷങ്ങളിൽ 'ബ്ലാക്ക് ബട്ടർഫ്ലൈസ്' എന്ന രചനയിലൂടെ സതീഷ് കെ. സതീഷും 'റിയലി സോറി ഇതൊരു ഷേക്‌സ്‌പിയർ നാടകമല്ല' എന്ന കൃതിയിലൂടെ ഡോ. ചന്ദ്രദാസും പുരസ്‌കാര ജേതാക്കളായി.

Content Highlights:

dot image
To advertise here,contact us
dot image