ബഹ്റൈനിൽ ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും; വ്യക്തമാക്കി അധികൃതർ

ജോലിസ്ഥലങ്ങളില്‍ ഹാജരാകാന്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു

ബഹ്റൈനിൽ ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും; വ്യക്തമാക്കി അധികൃതർ
dot image

ബഹ്റൈനില്‍ ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് എല്ലാ സര്‍ക്കാര്‍ സേവനങ്ങളും നേരിട്ട് ലഭ്യമാക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ജോലിസ്ഥലങ്ങളില്‍ ഹാജരാകാന്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സംഘര്‍ഷ സാഹച്യങ്ങള്‍ക്ക് അയവ് വന്നതോടെയാണ് രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം വീണ്ടും സാധാരണ നിലയിലേക്ക് എത്തുന്നത്. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

Content Highlights: Authorities in Bahrain announced that government offices will resume normal functioning from Sunday. Public services and administrative operations will continue as usual across the country.

dot image
To advertise here,contact us
dot image