

ബഹ്റൈനിൽ ഇന്ത്യന്‍ നഴ്‌സിന് പത്ത് വര്‍ഷം തടവും അയ്യായിരം ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ച് കോടതി. 79 വയസ്സുകാരനായ ബഹ്‌റൈന്‍ പൗരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം കവര്‍ന്ന കേസിലാണ് നടപടി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 26,000 ദിനാറോളമാണ് ഇവര്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമ അറിയാതെ സ്വന്തമാക്കിയത്.
പിതാവിന്റെ അക്കൗണ്ടില്‍നിന്ന് വന്‍തുക നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട മകന്‍ പൊലീസില്‍ പരാതി നല്‍കയകിന് പിന്നാലെയാണ് നഴ്‌സ് പിടിയിലായത്. ശ്വാസനാളത്തിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് സംസാരിക്കാനോ ചലിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പണം നഷ്ടപ്പെട്ട ബഹ്റൈന്‍ പൗരന്‍. ഈ സാഹചര്യം മുതലെടുത്ത് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാന്‍ഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഈ തുക ഇന്ത്യയിലേക്ക് അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
Content Highlights: A Bahrain court has sentenced an Indian nurse to 10 years in prison for stealing money from a citizen, highlighting legal consequences for expatriate crimes.