

കാൻസർ രോഗികൾക്കു വിഗ് നിർമിക്കുവാൻ മുടി ദാനം നൽകി മലയാളിയായ നീതു ബിനു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി വിഗ് നിർമിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണിൽ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു. ബഹ്‌റൈനിലെ പ്രവാസ ജീവിതം മതിയാക്കി യുകെയിലേക്ക് ജോലിക്കായി പോകുന്ന നീതു കോട്ടയം സ്വദേശിനിയാണ്.
കാൻസർ രോഗികൾക്ക് മുടി നൽകണമെന്ന ആഗ്രഹം തന്റെ 12 വയസുള്ള മകൻ അശ്വിൻ അഭിലാഷ് പങ്കുവച്ചപ്പോൾ, അത്തരം ഒരാഗ്രഹം തനിക്കുമുണ്ടെന്ന് നീതു കാൻസർ കെയർ ഗ്രൂപ്പിനെ അറിയിക്കുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
Content Highlights: Kottayam native donates hair to cancer patients