ടോയ്‌ലെറ്റിലെ ശീലങ്ങളിൽ നിന്ന് തിരിച്ചറിയാം നിങ്ങളുടെ മാനസികാവസ്ഥ

നമ്മുടെ ടോയ്‌ലെറ്റ് ശീലങ്ങള്‍ തലച്ചോറിനും ശരീരത്തിനും ഇടയിലുള്ള ആഴത്തിലുള്ള ബന്ധത്തെ കാണിക്കുന്നു

ടോയ്‌ലെറ്റിലെ ശീലങ്ങളിൽ നിന്ന് തിരിച്ചറിയാം നിങ്ങളുടെ മാനസികാവസ്ഥ
dot image

പുറത്തിറങ്ങിയാല്‍ പൊതു ടോയ്‌ലെറ്റ് കഴിയുന്നതും ഉപയോഗിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍. പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ടാല്‍ മാത്രം മൂത്രമൊഴിക്കാന്‍ തോന്നുന്നവരാണോ? എന്നാല്‍ നമ്മുടെ ഇത്തരം ശീലങ്ങളെല്ലാം തലച്ചോറും വികാരങ്ങളും ശരീരവും ഒക്കെത്തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. നമ്മുടെ ടോയ്‌ലെറ്റ് ശീലങ്ങള്‍ക്ക് മാനസികാരോഗ്യം,സമ്മര്‍ദ്ദ നിയന്ത്രണം, കുടലിൻ്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് സമീപകാല ന്യൂറോളജിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്താണ് ഇതിന് പിന്നിലെ ശാസ്ത്രം

ഇന്റര്‍നാഷണല്‍ ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മലമൂത്രവിസര്‍ജ്ജനം വെറും ശാരീരിക പ്രക്രിയ മാത്രമല്ല. സങ്കീര്‍ണ്ണമായ നാഡീവ്യൂഹ സ്വഭാവങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു.

സമ്മര്‍ദ്ദവും ഉത്കണ്ഠയും ടോയ്‌ലറ്റ് ശീലങ്ങളും തമ്മിലുളള ബന്ധം

ആധുനിക ജീവിതത്തിലെ കാഴ്ചപ്പാടുകള്‍ അനുസരിച്ച് സ്വകാര്യത എന്ന ബോധം പലര്‍ക്കും സാമൂഹിക ഉത്കണ്ഠയായി മാറിയിരിക്കുന്നു. പൊതു ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് ലജ്ജകൊണ്ടല്ല. അതൊരു മാനസിക പ്രതിഭാസമാണ്. നമ്മളെ ആരെങ്കിലും നിരീക്ഷിക്കുന്നുവെന്ന് തോന്നുമ്പോള്‍ തലച്ചോറിന്റെ threat responce ആക്ടീവാകുകയും മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പേശികള്‍ അനിയന്ത്രിതമായി മുറുകുകയും ചെയ്യുന്നുവെന്ന് ന്യൂറോളജിക്കല്‍ ഗവേഷണം പറയുന്നു. നമ്മുടെ ശരീരം അപകടമായി കാണുന്ന പല ഘടകങ്ങളില്‍നിന്നും നമ്മെ സംരക്ഷിക്കുന്നു എന്നുകൂടി ഇതില്‍നിന്ന് മനസിലാക്കാം.

ജോലിസ്ഥലത്തെ രീതികളും സമ്മര്‍ദ്ദവും തലച്ചോറും

ജെഎംഐആര്‍ റിസര്‍ച്ച് പ്രോട്ടോകോളില്‍ നിന്നുള്ള കണ്ടെത്തലുകളും മറ്റ് ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത് ആധുനിക ജോലികളിലെ രീതികള്‍ അതായത് ഷിഫ്റ്റ് വര്‍ക്കുകള്‍, നീണ്ട ജോലി സമയങ്ങള്‍, രാത്രികാല ഷിഫ്റ്റുകള്‍, ഇടവേളകളില്ലാത്ത ജോലിക്രമങ്ങള്‍ ഇതൊക്കെ ആളുകളുടെ ദഹനം ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ ബാലന്‍സ് ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ക്രമരഹികമായ ജോലിസമയം ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം(IBS), വയറിളക്കം, വിട്ടുമാറാത്ത മലബന്ധം തുടങ്ങിയ ഗട്ട് -ബ്രെയിന്‍ ഇന്ററാക്ഷന്‍ (DGBI) വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല ജോലിസമയത്ത് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നത് പലരെയും ശീലങ്ങള്‍ അടിച്ചമര്‍ത്താന്‍ നിര്‍ബന്ധിതരാക്കുന്നു. ടോയ്‌ലെറ്റ് ശീലങ്ങള്‍ ഇപ്രകാരമായതുകൊണ്ട് പലരും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കുന്നതോ ഒഴിവാക്കുന്നു. കാലക്രമേണ ഈ ശീലങ്ങള്‍ നീര്‍വീക്കം, അണുബാധ, മാനസിക ക്ലേശങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ഇത്തരത്തില്‍ മലമൂത്രവിസര്‍ജ്ജനത്തിന് പിന്നിലെ ശാസ്ത്രം ശാരീരികവും മാനസികവുമായ പലകാര്യങ്ങളും ജീവിതശൈലിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു.മാത്രമല്ല ടോയ്‌ലെറ്റ് ശീലങ്ങളും നമ്മളും തമ്മിലുള്ള ബന്ധം സന്മര്‍ദ്ദം, സ്വകാര്യത,സാമൂഹിക സുഖം എന്നിവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.

Content Highlights :Our toilet habits show the deep connection between the brain and the body

dot image
To advertise here,contact us
dot image