

പാലക്കാട്: ജിമ്മില്‍ വര്‍ക്ക്ഔട്ട് കഴിഞ്ഞ് വീട്ടിലെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടന്‍ പറമ്പ് കുന്നത്ത് വീട്ടില്‍ രാമചന്ദ്രനാണ് (53) മരിച്ചത്. ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്ത് വീട്ടില്‍ എത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലില്‍ മാനേജറായിരുന്നു രാമചന്ദ്രന്‍.
Content Highlights: Middle-aged man collapses and dies after returning home from gym workout