'എങ്ങോട്ട് നോക്കിയാലും ഊരും ബ്ലഡ്, ബിജിഎം ഉണ്ടാക്കാൻ കുറേ കഷ്ടപ്പെട്ടോ'; ട്രോളുകളിൽ നിറഞ്ഞ് സായ് അഭ്യങ്കർ

ബിജിഎം ഉണ്ടാക്കാൻ സായ്ക്ക് അധികം കഷ്ടപ്പെടേണ്ടി വന്നുകാണില്ല എന്നാണ് പലരും തമാശരൂപേണ കുറിക്കുന്നത്

'എങ്ങോട്ട് നോക്കിയാലും ഊരും ബ്ലഡ്, ബിജിഎം ഉണ്ടാക്കാൻ കുറേ കഷ്ടപ്പെട്ടോ'; ട്രോളുകളിൽ നിറഞ്ഞ് സായ് അഭ്യങ്കർ
dot image

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് തമിഴ്നാട്ടിൽ സമ്മിശ്ര പ്രതികരണം നേടിയ ഒരു ചിത്രം നേടുന്നത്. 100 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിൽ സായ് അഭ്യങ്കർ ഈണം നൽകിയ ഊരും ബ്ലഡ് എന്ന ഗാനം വളരെയധികം ശ്രദ്ധനേടിയിരുന്നു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഇപ്പോഴിതാ വിമർശനത്തിന് ഇരയായിരിക്കുകയാണ് ഈ ഗാനം.

റിലീസിന് മുൻപ് ഹിറ്റായ ഈ ഗാനത്തിനെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിമറിച്ചാണ് സായ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിമർശനം. ഇമോഷണൽ സീനുകളിലും മാസ്സ് സീനുകളിലും കോമഡി സീനുകളിലും സായ് ഒരേ ഗാനം തന്നെയാണ് പല രീതിയിൽ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിമർശനം. ഒരേ പാട്ട് വെച്ച് ആളുകളെ പറ്റിക്കുകയാണ് സായ് ചെയ്തതെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്.


ബിജിഎം ഉണ്ടാക്കാൻ സായ്ക്ക് അധികം കഷ്ടപ്പെടേണ്ടി വന്നുകാണില്ല എന്നും പലരും തമാശരൂപേണ കുറിക്കുന്നത്. അതേസമയം സിനിമയിലെ ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിൽ 100 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമയും 100 കോടിയിലധികം രൂപ നേടിയിരുന്നു. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്.

അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Sai Abhyangar gets trolled for his BGM in Dude

dot image
To advertise here,contact us
dot image