ഐസിസി ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി മന്ദാന; ദീപ്തി ശർമയ്ക്കും ഹര്‍മന്‍പ്രീതിനും നേട്ടം

വനിതാ ഏകദിന ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു

ഐസിസി ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി മന്ദാന; ദീപ്തി ശർമയ്ക്കും ഹര്‍മന്‍പ്രീതിനും നേട്ടം
dot image

ഐസിസി ഏകദിന വനിതാ ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. 809 റേറ്റിംഗ് പോയിന്റോടെയാണ് മന്ദാന തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയുടെ സൂപ്പർ താരത്തിന് കരുത്തായത്. റാങ്കിം​ഗിൽ ആദ്യ പത്ത് സ്ഥാനത്തുള്ള ഒരേയൊരു ഇന്ത്യൻ വനിതാ താരമാണ് സ്മൃതി മന്ദാന.

വനിതാ ബാറ്റർമാരിൽ 726 റേറ്റിംഗ് പോയിന്റോടെ ഇംഗ്ലണ്ടിന്റെ നാറ്റ് സ്കൈവർ ബ്രെൻഡാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ അലീസ ഹീലിയും ബെത് മൂണിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ തുടരുകയാണ്.

ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യൻ താരമായ ദീപ്തി ശർമയും റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ബാറ്റിംഗ് റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്തെത്തിയ ദീപ്തി ബോളിംഗ് റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി. 778 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ടിന്റെ സോഫി എക്ലിസ്റ്റോണാണ് ബോളർമാരിൽ ഒന്നാം റാങ്കിൽ തുടരുന്നത്.

ഇപ്പോൾ പുരോ​ഗമിക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും, പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 222 റൺസ് നേടിയ അവർ ലോകകപ്പിലെ റൺവേട്ടയിൽ അഞ്ചാം സ്ഥാനത്താണ്. 294 റൺസുമായി ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ് റൺവേട്ടക്കാരിൽ‌ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ഇന്ത്യൻ താരം സ്നേഹ് റാണ ബൗളിംഗ് റാങ്കിംഗിൽ ആദ്യ ഇരുപതിൽ ഇടം നേടി ഇരുപതാം സ്ഥാനത്തെത്തി.

Content Highlights: Smriti Mandhana continues her reign as No. 1 ODI batter in latest ICC rankings

dot image
To advertise here,contact us
dot image