കായിക മേഖലയിൽ സാന്നിധ്യമാകാൻ ബഹ്റൈൻ; വാട്ടർ സ്പോർട്സ് പ്രാദേശിക കേന്ദ്രമാകാൻ തയ്യാറെടുപ്പുകൾ

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വാട്ടർ സ്പോർട്സിനുള്ള ആദ്യ കേന്ദ്രമാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.

dot image

വാട്ടർ സ്പോർട്സ് മേഖലയുടെ പ്രാദേശിക ഹബ്ബായി മാറുന്നതിന് നിർണായക തീരുമാനങ്ങളുമായി ബഹ്റൈൻ. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ അക്വാട്ടിക്സ് ഫെഡറേഷനും വേൾഡ് അക്വാട്ടിക്സ് ഫെഡറേഷൻ പ്രതിനിധി സംഘവും തമ്മിൽ ചർച്ച നടന്നു. ബഹ്റൈനിലെ ജി എഫ് എച്ച് ഫിനാൻഷ്യൽ ​ഗ്രൂപ്പിന്റെ പിന്തുണയോടെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്‌റൈനുമായി സഹകരിച്ച് ബഹ്‌റൈൻ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചയായി.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വാട്ടർ സ്പോർട്സിനുള്ള ആദ്യ കേന്ദ്രമാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. നീന്തൽ, ഡൈവിങ്, ആർട്ടിസ്റ്റിക് നീന്തൽ, ഓപൺ വാട്ടർ സ്വിമിങ്, വാട്ടർ പോളോ എന്നിവയിലെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ പ്രതിഭകളെ പരിശീലിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള ഒരു പ്രാദേശിക വേദിയായി ഇവിടം പ്രവർത്തിക്കും. ബഹ്‌റൈൻ അക്വാട്ടിക്സ് ഫെഡറേഷൻ പ്രസിഡന്റ് അബ്ദുള്ള അതീയ, ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അഹമ്മദ് അബ്ദുൾഗഫാർ, ഫെഡറേഷൻ ബോർഡ് അംഗം ഫർഹാൻ സാലേഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Also Read:

ഈ പദ്ധതി രാജ്യത്തിന് ഒരു സുപ്രധാന മുന്നേറ്റമാകുമെന്ന് അധികൃതർ വിലയിരുത്തി. അന്താരാഷ്ട്ര ടൂർണമെന്റുകൾക്കും കായിക പരിപാടികളും ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ വർദ്ധിപ്പിക്കുകയും ആഗോള തലത്തിൽ മികവ് പുലർത്താൻ കഴിയുന്ന ഒരു പുതിയ തലമുറ ബഹ്‌റൈൻ കായികതാരങ്ങളെ വാർത്തെടുക്കാൻ ഇതിലൂടെ കഴിയുമെന്നും അധികൃതർ വിലയിരുത്തി.

Content Highlights: Bahrain Plans First-Ever Regional Water Sports Excellence Center

dot image
To advertise here,contact us
dot image