ബഹ്റൈൻ-സൗദി ​വ്യാപാര ബന്ധം ശക്തിപ്പെടുത്തണം, കിങ് ഹമദ് കോസ്‌വേ വികസനം വേഗത്തിലാക്കാൻ നിർദ്ദേശം

നിലവിലുള്ള പാലത്തിലെ തിരക്ക് കുറയ്ക്കുക വഴി ഇരുരാജ്യങ്ങളിലേക്കുമുള്ള ​ഗതാ​ഗതം സു​ഗമമാക്കുകയാണ് ലക്ഷ്യം

dot image

കിങ് ഹമദ് കോസ്‌വേ വികസന പദ്ധതികൾ വേഗത്തിലാക്കാൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് നിർദ്ദേശം നൽകി ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ നിർദേശം. ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്.

നിലവിലുള്ള പാലത്തിലെ തിരക്ക് കുറയ്ക്കുക വഴി ഇരുരാജ്യങ്ങളിലേക്കുമുള്ള ​ഗതാ​ഗതം സു​ഗമമാക്കുകയാണ് ലക്ഷ്യം. കൂടാതെ പ്രാദേശിക വ്യാപാരവും യാത്രയും വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് നിലവിലുള്ള കോസ്‌വേയ്ക്ക് സമാന്തരമായി പുതിയൊരു കോസ്‌വേയും നിർമിക്കും. ഏകദേശം 25 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമിക്കുക. ഇവ യാത്ര വാഹനങ്ങൾ, ചരക്ക് ഗതാഗതം, ജി.സി.സി റെയിൽ പദ്ധതി എന്നിവയെയെല്ലാം ഉൾക്കൊള്ളുന്ന രീതിയിലാണ് നിർമിക്കുക. കരമാർഗ്ഗമുള്ള യാത്രയും ചരക്ക് നീക്കവും കൂടുതൽ സുഗമമാക്കാനും പുതിയ കോസ്‍വെയുടെ നിർമാണം ഉപകരിക്കും.

അഞ്ച് ബില്യൺ ഡോളറാണ് പുതിയ കോസ്‍വെയുടെ നിർമാണ ചിലവായി കണക്കുകുട്ടുന്നത്. റെയിൽവേ വഴി ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. ഗൾഫ് മേഖലയിലെ സാമ്പത്തികവും സാമൂഹികവുമായ ബന്ധങ്ങൾക്ക് വലിയ പ്രചോദനമാകാനും പദ്ധതിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

Content Highlights: HM King Hamad Calls for Swift Action on Bahrain–Saudi Mega Causeway

dot image
To advertise here,contact us
dot image