ലാഭവിഹിതം നൽകിയില്ലെന്ന് അവകാശപ്പെട്ട ബിസിനസ് പങ്കാളിക്ക് 13,597 ദിനാർ നൽകാൻ ആവശ്യപ്പെട്ട് ബഹ്‌റൈൻ കോടതി

ഇന്ത്യൻ രൂപ 31 ലക്ഷം രൂപയെങ്കിലും ഇത് വരും

dot image

ലാഭം, ബോർഡ് അലോവൻസുകൾ എന്നിവ ലഭിക്കാതിരുന്ന ഒരു കമ്പനിയിലെ പാർട്‌നറിന് 13,597 ദിനാർ നൽകുവാൻ ആവശ്യപ്പെട്ട് ബഹ്‌റൈൻ സിവിൽ കോടതി. ഇന്ത്യൻ രൂപ 31 ലക്ഷം രൂപയെങ്കിലും ഇത് വരും.

209 മുതൽ 23 വരെയുള്ള നാല് വർഷം ഈ പങ്കാളിക്ക് ലാഭവിഹിതം ലഭിച്ചില്ലെന്ന് ഹൈ സിവിൽ കോടതി കണ്ടെത്തി. മറ്റ് രണ്ട് പാർട്‌നർമാരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. കോടതി അംഗീകരിച്ച ഫൈനാൻഷ്യൽ റെക്കോഡിൽ ഈ കാലയളവിൽ കമ്പനി പണം ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി.

ഓരോ പങ്കാളിക്കും പ്രതിമാസ അലവൻസും ബോർഡ് അംഗീകരിച്ചിട്ടുണ്ടെന്ന് അവകാശവാദിക്ക് വേണ്ടി ഹാജരായ അഭിഭാഷക സാറാ ഫൗദ് അതിഖ് കോടതിയെ അറിയിച്ചു. തന്റെ കക്ഷിയെ ആ പേയ്മെന്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അവർ വാദിച്ചു.

വാദം കേൾക്കുന്നതിനിടയിൽ അവതരിപ്പിച്ച വിദഗ്ദ്ധ സാമ്പത്തിക റിപ്പോർട്ടുകൾ കമ്പനി ലാഭത്തിലായതായി സ്ഥിരീകരിച്ചു. പണം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും അത് വരുമാനത്തിന്റെ ശരിയായ വിതരണത്തെ തടസ്സപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.

അതിന്റെ അടിസ്ഥാനത്തിൽ, അവകാശിക്ക് 13,597 ദിനാർ കുടിശ്ശികയുണ്ടെന്ന് കോടതി വിധിച്ചു. കോടതി ചാർജുകൾ, നിയമപരമായ ഫീസ്, വിദഗ്ദ്ധ റിപ്പോർട്ടുകളുടെ ചെലവ് എന്നിവയും കമ്പനി വഹിക്കണമെന്ന് ഉത്തരവിട്ടു.

Content Highlights- BD13,597 Payout For Former Partner Over Unpaid Profits in Bahrain

dot image
To advertise here,contact us
dot image