
അബുദബി: മസ്തിഷ്കാഘാതത്തെ തുടര്ന്ന് ആലപ്പുഴ സ്വദേശിനി അബുദബിയില് നിര്യാതയായി. ആലപ്പുഴ അരൂര് സ്വദേശിനി നിഷ മോള് ഹനീഷ് (41) ആണ് മരിച്ചത്. പനിയെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച നിഷ മസ്തിഷ്കാഘാതത്തെ തുടര്ന്നാണ് മരിച്ചത്.
മുസഫ ഭവന്സ് സ്കൂളില് കെ ജി അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു നിഷ. 12 വര്ഷമായി അബുദബിയില് ജോലി ചെയ്തുവരികയായിരുന്നു. നടപടികള് പൂര്ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.