അബുദബിയില് ഡെലിവറി റൈഡേഴ്സിന് ഇനി ആശ്വാസം; 'ഡെലിവറി റൈഡേഴ്സ് ഹബ്ബ്' വരുന്നു

എയര് കണ്ടീഷന് ചെയ്ത കേന്ദ്രങ്ങളില് പാര്ക്കിങ് സൗകര്യം, ഫോണുകള് ചാര്ജ് ചെയ്യാനുളള സൗകര്യം എന്നിവയും ഉണ്ടാകും

dot image

അബുദബി: ഡെലിവറി ബൈക്ക് റൈഡര്മാര്ക്കായി അബുദബിയുടെ വിവിധ ഭാഗങ്ങളില് വിശ്രമ കേന്ദ്രങ്ങള് നിര്മ്മിക്കുന്നു. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്സ് ഹബ്ബ് എന്ന പേരില് വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത്.

എയര് കണ്ടീഷന് ചെയ്ത കേന്ദ്രങ്ങളില് പാര്ക്കിങ് സൗകര്യം, ഫോണുകള് ചാര്ജ് ചെയ്യാനുളള സൗകര്യം എന്നിവയും ഉണ്ടാകും. ഡെലിവറി ജീവനക്കാര്ക്ക് ഓര്ഡറുകള്ക്ക് വേണ്ടി കാത്തുനില്ക്കാന് സ്ഥലമില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയെന്ന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് അധികൃതര് പറഞ്ഞു. റെസ്റ്റോറന്റുകളോട് ചേര്ന്ന് ഡെലിവറി ബൈക്കുകള്ക്ക് കൂടുതല് പാര്ക്കിങ് സൗകര്യം ഏര്പ്പെടുത്താനും മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അബുദബിയിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; സമയക്രമങ്ങളിലും പുതിയ ക്രമീകരണം

ഈ മാസം ആദ്യവാരം ദുബായിലുടനീളം ഡെലിവറി റൈഡര്മാര്ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതായി ആര്ടിഎ അറിയിച്ചിരുന്നു. 40 എയര് കണ്ടീഷന് ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആർടിഎ ഒരുക്കുന്നത്. റൈഡര്മാര്ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയും അതിലൂടെ അപകട സാധ്യത കുറക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ആയിരക്കണക്കിന് ഡെലിവറി റൈഡര്മാരാണ് ദുബായില് പ്രവര്ത്തിക്കുന്നത്. വിശ്രമ കേന്ദ്രങ്ങൾ വരുന്നതോടെ ഡെലിവറി ഡ്രൈവർമാർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്ടിഎ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image