ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ശക്തമാകും; മോദി- എംബിഎസ് കൂടിക്കാഴ്ച നാളെ

സൗദി കിരീടാവകാശിയും നരേന്ദ്രമോദിയും തമ്മില്‍ നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാര വാണിജ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും
ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ശക്തമാകും; മോദി- എംബിഎസ് കൂടിക്കാഴ്ച നാളെ

റിയാദ്: സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് സുപ്രധാനമായ ചര്‍ച്ചകളില്‍ ഇന്ത്യയും സൗദി അറേബ്യയും ഏര്‍പ്പെടുന്നത്. സൗദി കിരീടാവകാശിയും നരേന്ദ്രമോദിയും തമ്മില്‍ നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാര വാണിജ്യ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും.

നിക്ഷേപം, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളിലും ചര്‍ച്ചകള്‍ നടക്കും. ഇന്ത്യയും സൗദിയും സംയുക്തമായി രൂപം കൊടുത്ത സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ പുരോഗതിയും ഇരു ഭരണകര്‍ത്താക്കളും വിലയിരുത്തും.

കഴിഞ്ഞ ജൂണില്‍ മോദിയും സൗദി കരീടാവകാശിയും ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരിക്കും നാളെ നടക്കുന്ന കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഇന്ത്യയിലെ സൗദി അംബാസിഡര്‍ സാലിഹ് ഈദ് അല്‍ ഹുസൈനി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2019 ഫെബ്രുവരിക്ക് ശേഷം ഇത് ആദ്യമായാണ് സൗദി കീരീടാവകാശി ഇന്ത്യയില്‍ എത്തിയത്. ജി-20 ഉച്ചകോടിക്ക് പിന്നാലെ സുപ്രധാന ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം ഇന്ത്യയില്‍ തുടരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com