

സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാം പാദത്തില്‍ ഇത് 6.8 ശതമാനമായിരുന്നു.
പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ അഞ്ച് ശതമാനമായും സ്ത്രീകള്‍ക്കിടയില്‍ 12.1 ശതമാനമായും ഉയര്‍ന്നതാണ് നേരിയ വ്യത്യാസത്തിന് കാരണം. അതിനിടെ, രാജ്യത്തെ തൊഴില്‍ പങ്കാളിത്തത്തില്‍ പുരുഷന്മാര്‍ മുന്നേറ്റം തുടരുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം 33.7 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു. വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്ന രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് 3.4 ശതമാനമാണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Content Highlights: Saudi Unemployment rate among nationals rises