പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ദീർഘകാലമായി പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു

പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു
dot image

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സൗദി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖസീം റീജിയൺ പ്രസിഡന്റുമായ അഹമ്മദ് കുട്ടി (മാനാക്ക) സൗദി അറേബ്യയിലെ ഖസീമിൽ അന്തരിച്ചു. 53 വയസായിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ ഇദ്ദേഹം പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.

ദീർഘകാലമായി പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തിനിടയിൽ വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു. കബറടക്കം സൗദിയിൽ നടക്കും.

ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യുകെ), അസ്ലം (വിദ്യാർത്ഥി), അസ്മ അഹമ്മദ്, അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക), നാജിയ (കുനിയിൽ), സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെഎസ്എ), അബ്ദുറഹിമാൻ(ചെമ്മു), ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം.

Content Highlights: Ahmed Kutty Kozhikode native died in Saudi Arabia

dot image
To advertise here,contact us
dot image