നിലമ്പൂർ സ്വദേശിനി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കഴിഞ്ഞ 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു

നിലമ്പൂർ സ്വദേശിനി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
dot image

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 10 വർഷത്തിലധികമായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കണമെന്ന തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരം ഇതിനായുള്ള നിയമനടപടികൾ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളായ റംലത്ത് അവിവിവാഹിതയാണ്. ഹഫ്സത്ത്, സക്കീന, ഫാത്തിമ, മറിയുമ്മ എന്നിവർ പരേതയുടെ സഹോദരിമാരാണ്.

Content Highlights: Nilambur native passes away in Riyadh after suffering a heart attack

dot image
To advertise here,contact us
dot image