യുഎഇയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ; വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
യുഎഇയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ; വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴയും ചിലയിടങ്ങളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടായി. വൈകുന്നേരത്തോടെയാണ് മഴ ശക്തമായത്. മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലാണ് ശക്തമായ മഴ ലഭിച്ചത്.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയുളള സമയങ്ങളില്‍ പരമാവധി യാത്ര ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ദൂരക്കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.

മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി ജൂണ്‍ മുതല്‍ ഇതുവരെ 22 ക്ലൗഡ് സീഡിംഗുകള്‍ കാലാവസ്ഥാ കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് ശക്തമായ മഴ ലഭിക്കുന്നതിന് ഇത് മാത്രമല്ല കാരണമെന്നും മഴയുടെ അളവ് വര്‍ധിപ്പിക്കുക മാത്രമാണ് ക്ലൗഡ് സീഡിംഗിലൂടെ സാധ്യമാവുകയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com