തഗ് ലൈഫ് വേദിയില്‍ വിതുമ്പി അഭിരാമി; ചേര്‍ത്തുനിര്‍ത്തി കമല്‍ ഹാസനും തൃഷയും

ട്രെയിലര്‍ ലോഞ്ച് ഇവന്റില്‍ കണ്ണീരടക്കാനാകാതെ ആയാണ് അഭിരാമി സംസാരിച്ചത്

dot image

മണിരത്‌നവും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്‍ഡിങ്ങായി മുന്നേറുകയാണ്. ഇതിനൊപ്പം ട്രെയിലര്‍ ലോഞ്ച് ഇവന്റില്‍ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും സംസാരിച്ച കാര്യങ്ങളും വൈറലാകുന്നുണ്ട്.

ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് നടി അഭിരാമിയുടെ വാക്കുകളാണ്. ഇത്രയും വലിയ സിനിമയുടെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വേദിയില്‍ വെച്ച് പറഞ്ഞു തുടങ്ങിയ അഭിരാമിയ്ക്ക് പിന്നീട് വിതുമ്പലടക്കാനാകാതെ ആവുകയായിരുന്നു. കമല്‍ ഹാസന്റെ പ്രശസ്തമായ ഗുണ സിനിമയിലെ പാട്ടില്‍ നിന്നാണ് തനിക്ക് അഭിരാമി എന്ന് പേര് വന്നതെന്ന് നടി നേരത്തെ പറഞ്ഞ സംഭവവും അവതാരകന്‍ വേദിയില്‍ വെച്ച് ഓര്‍മിപ്പിച്ചു.

കണ്ണീരണിഞ്ഞ അഭിരാമിയെ കമല്‍ ഹാസനും തൃഷയും ഐശ്വര്യ ലക്ഷ്മിയുമെല്ലാം ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മണിരത്‌നത്തോടും കമല്‍ ഹാസനോടും സിനിമയോട് മുഴുവനുമുള്ള അഭിരാമി എന്ന നടിയുടെ സ്‌നേഹമാണ് അവരുടെ ആനന്ദക്കണ്ണീരില്‍ കാണാനാകുന്നത് എന്നാണ് പരിപാടിയുടെ അവതാരകന്‍ ഈ നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്.

അതേസമയം, ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. 22 മില്യണലിധകം കാഴ്ചക്കാരുമായി ഗംഭീര പെര്‍ഫോമന്‍സാണ് യുട്യൂബില്‍ തഗ് ലൈഫിന്റെ ട്രെയിലര്‍ കാഴ്ച വെക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പാട്ടിനും സമാനമായി മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും തഗ് ലൈഫിലും ഒരുമിക്കുന്നുണ്ട്.

Content Highlights: Actress Abhirami tear up at Thug Life trailer launch event kamal haasan and Trisha consoles

dot image
To advertise here,contact us
dot image