കോപ്പ അമേരിക്ക; ഇക്വഡോറിനെതിരായ ആദ്യ പകുതിയില്‍ അര്‍ജന്റീന മുന്നില്‍

സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങിയിരുന്നു
കോപ്പ അമേരിക്ക; ഇക്വഡോറിനെതിരായ ആദ്യ പകുതിയില്‍ അര്‍ജന്റീന മുന്നില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന മുന്നില്‍. ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡാണ് നീലപ്പട സ്വന്തമാക്കിയത്. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീനയ്ക്ക് വേണ്ടി വല കുലുക്കിയത്.

നിരവധി മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍. ക്യാപ്റ്റന്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലെത്തിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് ഇത്.

സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങിയിരുന്നു. പരിക്ക് പൂര്‍ണമായും മാറാത്തതിനാല്‍ ഇക്വഡോറിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസ്സി ഇറങ്ങില്ലെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരാധകരെ ആവേശത്തിലാക്കി മെസ്സി ആദ്യ ഇലവനില്‍ തന്നെ പോരാട്ടത്തിനിറങ്ങുകയായിരുന്നു.

ചിലിക്കെതിരായ മത്സരത്തിലാണ് മെസ്സിക്ക് വലതുകാലിന് പരിക്കേറ്റത്. തുടര്‍ന്ന് പെറുവിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ മെസ്സി കളത്തിലിറങ്ങിയിരുന്നില്ല. മെസ്സിയുടെ അഭാവത്തിലും അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com