ലൗട്ടാരോ ലേറ്റ് ​ഗോൾ; കോപ്പയിൽ വിജയം തുടർന്ന് അർജന്റീന

73-ാം മിനിറ്റിലാണ് അർജന്റീനൻ നിരയിലേക്ക് എയ്ഞ്ചൽ ഡി മരിയ എത്തിയത്.
ലൗട്ടാരോ ലേറ്റ് ​ഗോൾ; കോപ്പയിൽ വിജയം തുടർന്ന് അർജന്റീന

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയ്ക്ക് വിജയത്തുടർച്ച. ചിലിയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് അർജന്റീന വീണ്ടും വിജയം ആഘോഷിച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ആൽബിസെലസ്റ്റുകളുടെ രക്ഷകനായി. ലയണൽ മെസ്സിയുടെ പാസിൽ നിന്നാണ് താരത്തിന്റെ ​ഗോൾ.

അൽപ്പം വിരസമായാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് മത്സരം നിയന്ത്രിക്കാനായി. എന്നാൽ ​ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ പെറുവിനെതിരെ നടത്തിയ തകർപ്പൻ പ്രകടനം ഇത്തവണയും ചിലി ​ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോ ആവർത്തിച്ചു. ഇതോടെ അർജന്റീനൻ മുന്നേറ്റങ്ങൾ ഓരോന്നായി നിഷ്ഫലമായി.

രണ്ടാം പകുതിയിലും അർജന്റീന മുൻതൂക്കം തുടർന്നു. പക്ഷേ വളരെ വൈകിയെങ്കിലും ചിലി മത്സരത്തിലേക്ക് തിരികെ വന്നു. 72-ാം മിനിറ്റിലാണ് ചിലിയുടെ ആദ്യ ഷോട്ട് വലയിലേക്ക് പോയത്. പിന്നാലെ അർജന്റീനൻ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ സേവു​കൾ ചിലിയുടെ ​ഗോൾമോഹം തടഞ്ഞുനിർത്തി.

ലൗട്ടാരോ ലേറ്റ് ​ഗോൾ; കോപ്പയിൽ വിജയം തുടർന്ന് അർജന്റീന
​ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും

73-ാം മിനിറ്റിലാണ് അർജന്റീനൻ നിരയിലേക്ക് എയ്ഞ്ചൽ ഡി മരിയ എത്തിയത്. മത്സരം 80 മിനിറ്റ് പിന്നിട്ട ശേഷം ഒരു ​ഗോളിനായി ആൽബിസെലസ്റ്റുകൾ ശക്തമായി പോരാടി. ഒടുവിൽ 86-ാം മിനിറ്റിൽ ആരാധകരുടെ ഹൃദയം നിറച്ച ​ഗോൾ പിറന്നു. മെസ്സിയെടുത്ത കോർണർ കിക്ക് ലൗട്ടാരോ മാർട്ടിനെസ് കിടിലൻ ഒരു ഷോട്ടിലൂടെ വലയിലാക്കി. അവേശിച്ച സമയം തിരികെ വരാൻ ചിലിയുടെ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ കോപ്പ അമേരിക്കയിൽ അർജന്റീനൻ വിജയ​ഗാഥ തുടരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com