ആഷസ് മൂന്നാം ടെസ്റ്റിലും ഓസീസിന് മേൽക്കൈ; ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങ് തകർച്ച

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ‌ഓസ്ട്രേലിയയ്ക്ക് മേൽക്കൈ

ആഷസ് മൂന്നാം ടെസ്റ്റിലും ഓസീസിന് മേൽക്കൈ; ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങ് തകർച്ച
dot image

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ‌ഓസ്ട്രേലിയയ്ക്ക് മേൽക്കൈ. ഓസീസ് ഉയർത്തിയ 371 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ 158 റൺസിന് പിന്നിലാണ് സന്ദർശകർ.

ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് (45 ), ബെൻ സ്റ്റോക്സ് (45 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. ജോഫ്ര ആർച്ചർ 30 റൺസുമായി പൊരുതുന്നുണ്ട്. ബെൻ ഡക്കറ്റ് 29 റൺസും ജാമി സ്മിത്ത് 22 റൺസും നേടി. ഓസീസിനായി നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 371 റൺസാണ് നേടിയത്.

സെഞ്ച്വറി നേടിയ അലക്സ് കാരിയുടെയും (106) മികച്ച സ്റ്റീവ് സ്മിത്തിന് പകരക്കാരനായി എത്തി അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെയും (82) പ്രകടനങ്ങളാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും 54 റൺസുമായി തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ അഞ്ചുവിക്കറ്റ് നേടി.

Content Highlights: ashes test; england vs australia 3rd test updates

dot image
To advertise here,contact us
dot image