ഹോങ്കോങ്ങിൽ മെസ്സി കളിക്കാതിരുന്നത് തിരിച്ചടിയായി; ചൈനയിലെ അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ റദ്ദാക്കി

സൗദിയിൽ റിയാദ് കപ്പിലെ ആദ്യ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു.

dot image

ബ്യൂണസ് ഐറിസ്: ഹോങ്കോങ് ഇലവനെതിരായ സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നത് അർജന്റീനയ്ക്ക് തിരിച്ചടിയാകുന്നു. മാർച്ചിൽ ചൈനയിൽ നടത്താനിരുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ റദ്ദാക്കി. നൈജീരിയ, ഐവറി കോസ്റ്റ് ടീമുകൾക്കെതിരെ ആയിരുന്നു അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.

ഫെബ്രുവരി നാലിനാണ് ഹോങ്കോങ് ഇലവനെതിരെ ഇന്റർ മയാമിയുടെ സൗഹൃദ മത്സരം നടന്നത്. സൗദിയിൽ റിയാദ് കപ്പിലെ ആദ്യ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു. ഇതിനെതുടർന്നാണ് അർജന്റീനൻ താരം ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ കളിക്കാതിരുന്നത്. എന്നാൽ ജപ്പാനിൽ വീസെൽ കോബിനെതിരെ 30 മിനിറ്റ് മെസ്സി കളിച്ചു. ഇതോടെയാണ് ഹോങ്കോങ്ങിൽ ആരാധക പ്രതിഷേധം ശക്തമായത്.

സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം

ടിക്കറ്റിനായി നൽകിയ പണം തിരികെ നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. മെസ്സിയെ ഇനി ഹോങ്കോങ്ങിലേക്ക് വരാൻ അനുവദിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തു. പിന്നാലെയാണ് കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള നിർണായക സൗഹൃദ മത്സരങ്ങൾ അർജന്റീന ഉപേക്ഷിച്ചിരിക്കുന്നത്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ഫൈനലിൽ കടന്നിരിക്കുന്ന ടീമുകളാണ് നൈജീരിയയും ഐവറി കോസ്റ്റും.

dot image
To advertise here,contact us
dot image