ചെൽസിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; ആസ്റ്റൺ വില്ലയോട് തോറ്റ് സിറ്റി

ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്ത് ലിവർപൂളും വിജയം നേടി.
ചെൽസിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; ആസ്റ്റൺ വില്ലയോട് തോറ്റ് സിറ്റി

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഇരട്ട ​ഗോൾ നേടിയ സ്‌കോട് മക്ടൊമിനെയ് റെഡ് ഡെവിൾസിന് വിജയം നേടി നൽകി. കോൾ പാൽമർ ചെൽസിയുടെ ഏക ​ഗോൾ നേടി.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ​ഗോളിനാണ് സിറ്റി സംഘത്തിന്റെ തോൽവി. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്ത് ലിവർപൂളും വിജയം നേടി. വിര്‍ജിൽ വാൻ ഡൈക്ക് 37-ാം മിനിറ്റിലും ഡൊമിനിക് സോബോസ്‌ലായി 94-ാം മിനിറ്റിലും ലിവർപൂളിനായി വലചലിപ്പിച്ചു.

മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത അഞ്ച് ​​ഗോളിന് തകർത്ത് ഫുൾഹാം വിജയം നേടി. ബ്രൈട്ടനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച് ബ്രെൻഡ്ഫോൾഡും വിജയം സ്വന്തമാക്കി. ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് ബേണ്‍മൗത്തും വിജയം കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com