ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ പട്ടികയില്‍

കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷാന്‍ പണ്ഡിതയും ടീമിലുണ്ട്
ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ പട്ടികയില്‍

മുംബൈ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള സാധ്യതാ പട്ടിക ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് 2 ന്റെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള 28 അംഗ സാധ്യതാ പട്ടികയാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെ പിയും ടീമില്‍ ഇടംപിടിച്ചു.

നവംബർ 16 ന് കുവൈത്ത് സിറ്റിയിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിടും. പിന്നീട് 21 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യ ഖത്തറിനെയും നേരിടും. യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി നവംബർ എട്ടിനാണ് ഇന്ത്യൻ ടീം ദുബായിലേക്ക് തിരിക്കുക. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഏഷ്യൻ യോഗ്യതാ ടൂർണമെന്റിന്റെ ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ.

പരിക്കേറ്റ അൻവർ അലിയും ജീക്‌സൺ സിംഗും ഇന്ത്യൻ ഫുട്‌ബോൾ ടീമിലുണ്ടാകില്ല. ഈ വർഷമാദ്യം എസിഎല്ലിൽ പരിക്കേറ്റ മലയാളി താരം ആഷിഖ് കുരുണിയനും ടീമിൽ ഇടം ലഭിക്കില്ല. മുംബൈ സിറ്റി എഫ്‌സി താരം അപ്പൂയയെയും വിക്രം പ്രതാപ് സിംഗിനെയും സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷാന്‍ പണ്ഡിതയും ടീമിലുണ്ട്.

ഇന്ത്യൻ ടീമിന്റെ സാധ്യതാ പട്ടിക

ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നവോറം, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ഗ്ലാൻ പീറ്റർ മാർട്ടിൻസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നവോറം, നന്ദകുമാർ സെക്കർ, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിങ് കുമം.

ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിംഗ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com