ഗോട്ടുകള് വീണ്ടും നേര്ക്കുനേര് എത്തുന്നു? മെസ്സി-റൊണാള്ഡോ പോരിന് സാധ്യത

2023 ജനുവരിയില് സൗദി പ്രോ ലീഗ് ഓള് സ്റ്റാര്സ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിട്ടപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോയും ലയണല് മെസ്സിയും അവസാനമായി ഏറ്റുമുട്ടിയത്

dot image

ആധുനിക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് ലയണല് മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും. ലോകത്ത് ഏറ്റവും കൂടുതല് ആരാധകരുള്ള ഇവര് നേര്ക്കുനേര് വരുന്ന മത്സരങ്ങള് ഫുട്ബോള് പ്രേമികള്ക്ക് എന്നും ആവേശമാണ്. ഒരു ദശാബ്ദത്തിലേറെയായി യൂറോപ്യന് ലീഗുകള് ഇരു താരങ്ങളുടെയും പോരാട്ടങ്ങള്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഇരുവരും യൂറോപ് വിട്ടുപോയതോടെ ഈ ഐതിഹാസിക മത്സരങ്ങള്ക്ക് സാധ്യതയില്ലെന്ന നിരാശയിലായിരുന്നു ഫുട്ബോള് പ്രേമികള്. എന്നാല് ആരാധകര്ക്ക് സന്തോഷം പകരുന്ന ഒരു വാര്ത്തയാണ് ഇപ്പോള് പുറത്തുവരുന്നത്.

മെസ്സിയും റൊണാള്ഡോയും വീണ്ടും നേര്ക്കുനേര് മത്സരിക്കാനെത്തുന്നു എന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ജനുവരിയില് നടക്കുന്ന ക്ലബ്ബ് സൗഹൃദ മത്സരത്തില് റൊണാള്ഡോയുടെ ക്ലബ്ബായ അല് നസറും മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര് മയാമിയും പരസ്പരം കളിക്കാന് സാധ്യതയുണ്ട്. ഒരു ചൈനീസ് അന്താരാഷ്ട്ര മാര്ക്കറ്റിങ് ഓര്ഗനൈസേഷനാണ് ചൈനയില് വെച്ച് ഇരു ക്ലബ്ബുകളും തമ്മിലുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്. മത്സരം നടന്നാല് ഫുട്ബോള് ലോകത്തിന് വീണ്ടും മെസ്സി-റൊണാള്ഡോ ഐതിഹാസിക പോരിന് സാക്ഷ്യം വഹിക്കാനാകും.

ജനുവരിയില് ചൈനയില് നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്ക്കായി അല് നസറിന് ക്ഷണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള്. കൂടാതെ രണ്ട് ഗള്ഫ് രാജ്യങ്ങളില് നിന്നുള്ള മത്സരങ്ങളിലും പങ്കെടുക്കാന് അല് നസറിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാലും സൗദി ക്ലബ്ബ് വിഷയത്തില് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2023 ജനുവരിയില് സൗദി പ്രോ ലീഗ് ഓള് സ്റ്റാര്സ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിട്ടപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോയും ലയണല് മെസ്സിയും അവസാനമായി ഏറ്റുമുട്ടിയത്. ഇരു താരങ്ങളും 36 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 16 വിജയങ്ങള് മെസ്സി നേടിയപ്പോള് റൊണാള്ഡോ 11 വിജയങ്ങള് നേടി. ഒന്പത് മത്സരങ്ങള് സമനിലയില് അവസാനിക്കുകയും ചെയ്തു. മെസ്സി 22 ഗോളുകള് അടിച്ചുകൂട്ടിയപ്പോള് 21 ഗോളുകളാണ് റൊണാള്ഡോയുടെ ബൂട്ടില് നിന്ന് പിറന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us