
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2,331 സ്കൂളുകൾ 100% വിജയം നേടി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം.
വിജയ ശതമാനത്തിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. എ പ്ലസ് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്. 4115 വിദ്യാർഥികൾക്കാണ് ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. സെൻ്റ് ജോസഫ് പെരട്ട കണ്ണൂരിലും തിരുവനന്തപുരം ഫോർട്ട് സ്കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഓരോ വിദ്യാർഥികൾ വീതമാണ് ഇവിടെ പരീക്ഷ എഴുതിയത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.
72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. നാല് മണി മുതൽ ഫലം വെബ്സെെറ്റിൽ ലഭ്യമാകും. ഈ മാസം 12 മുതൽ 17 വരെയാണ് പുനർമൂല്യനിർണയം. കുട്ടികൾക്ക് മാർക്ക് ഷീറ്റ് നൽകും. 500 രൂപയുടെ ഡി ഡി പരീക്ഷാ ഭവനിൽ അടയ്ക്കണം.
Content Highlights: SSLC Results 2025 out