'പോഹ മോശം പ്രഭാതഭക്ഷണമോ'? സോഷ്യൽമീഡിയയിൽ ചര്‍ച്ചയ്ക്കും തർക്കത്തിനും വഴിവെച്ച് എക്സ് പോസ്റ്റ്

മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്ഫോമില്‍ ഈ പോസ്റ്റ് ഏഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു
'പോഹ മോശം പ്രഭാതഭക്ഷണമോ'? സോഷ്യൽമീഡിയയിൽ ചര്‍ച്ചയ്ക്കും തർക്കത്തിനും വഴിവെച്ച് എക്സ് പോസ്റ്റ്

ഏതൊരു നോര്‍ത്ത് ഇന്ത്യക്കാരനും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന ഒരു ഇന്ത്യന്‍ ഭക്ഷണമാണ് പോഹ. പരന്ന അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പരിപ്പ്, ചില പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ഈ വിഭവം. ദിവസം തുടങ്ങാന്‍ അനുയോജ്യമെന്ന് കരുതുന്ന പോഷകപ്രദമായ ഒരു ലഘുഭക്ഷണമാണിതെന്നാണ് ഭക്ഷണപ്രേമികൾ പറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് പോഹ യുടെ വരവെന്നാണ് പറയപ്പെടുന്നത്. ഇത് രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രഭാതഭക്ഷണങ്ങളിലൊന്നായി മാറുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ, മസ്കാൻ എന്ന എക്സ് ഉപഭോക്താവ് എക്‌സില്‍ 'പോഹ' ഒരു മോശമായ ഭക്ഷമാണെന്ന ക്യാപ്ഷനോടു കൂടി ഒരു പോസ്റ്റ് ഇട്ടു. ഈ അഭിപ്രായത്തെ എതിര്‍ത്തും യോജിച്ചും നിരവധി ആളുകള്‍ രംഗത്തുവന്നു. പിന്നീടത് സോഷ്യല്‍ മീഡിയയില്‍ ചർച്ചയ്ക്കും തർക്കത്തിനും വഴിവെച്ചു. ഈ പോസ്റ്റിന് നിലവില്‍ ഏഴ് ലക്ഷത്തിലധികം ആളുകള്‍ കാണുകയും രണ്ടായിരം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു. 'ഇതിനേക്കാള്‍ മോശമായ പ്രഭാതഭക്ഷണം എന്നോട് പറയൂ' എന്നും, വിഭവത്തിന്റെ ചിത്രത്തിനൊപ്പം മസ്‌കാന്‍ എക്സില്‍ കുറിച്ചിരുന്നു.

'ഞാന്‍ നിങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു', ഒരു ഉപയോക്താവ് പറഞ്ഞു.

'ഇത് വളരെ നല്ലതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമാണ്' ഒരു വ്യക്തി അഭിപ്രായപ്പെട്ടു.

'അതില്‍ കുറച്ച് തേങ്ങാ ചട്ണി ചേര്‍ക്കുക, ഇത് കൂടുതല്‍ മോശമാകും', മൂന്നാമതൊരാള്‍ പറഞ്ഞു.

മറ്റൊരാള്‍ എഴുതി, 'മോശമായ രുചി, എന്നാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടം'

'ഇത് ഇന്ത്യയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

'ഇത് പാചകം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു', മറ്റൊരാള്‍ പറഞ്ഞു.

ഒരു വ്യക്തി എഴുതി, 'ഇത് പോഹയോടുള്ള അപമാനമാണ്'

'പോഹ കഴിക്കുന്ന ആളുകളെ ഞാന്‍ മനുഷ്യരായി കണക്കാക്കില്ല,' മറ്റൊരു എക്‌സ് ഉപയോക്താവ് പറഞ്ഞു.

മറ്റൊരാള്‍ പറഞ്ഞു, 'ഭുജിയയ്ക്കൊപ്പമുള്ള പോഹ വളരെ നല്ലതാണ്'.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തകര്‍ത്ത് നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com