വസ്ത്രങ്ങൾക്കുളളിൽ സ്വർണ്ണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തിലാണ് കസ്റ്റംസ് മൂന്ന് കിലോയിലേറെ സ്വർണം പിടികൂടിയത്

dot image

കൊച്ചി: അടിവസ്ത്രങ്ങൾ, പാന്റ്, ടീഷർട്ട് എന്നിവയ്ക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിക്കാൻ ശ്രമിച്ച സ്വർണം പിടികൂടി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തിലാണ് കസ്റ്റംസ് മൂന്ന് കിലോയിലേറെ സ്വർണം പിടികൂടിയത്. മസ്കറ്റിൽ നിന്ന് വന്ന കോഴിക്കോട് ഫെറോക്ക് സ്വദേശി അബ്ദുൾ ഹമീദാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ബാഗേജുകളൊന്നുമില്ലാതെ തിടുക്കത്തിൽ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി ദേഹപരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

മറിയക്കുട്ടിക്ക് 19200 രൂപ കൈമാറി കേരള ഡെമോക്രാറ്റിക് പാർട്ടി

സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രങ്ങളോട് ചേർത്ത് പിടിപ്പിച്ച ശേഷം തിരിച്ചറിയാതിരിക്കാൻ മറ്റൊരു തുണിക്കഷണം കൊണ്ട് തുന്നി പിടിപ്പിക്കുകയാണ് ചെയ്തിരുന്നത്. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ മുസ്ലിം പുരോഹിതർ ഉപയോഗിക്കുന്ന ളോഹയും തൊപ്പിയുമാണ് ഇദ്ദേഹം ധരിച്ചിരുന്നത്. വസ്ത്രങ്ങളിൽ തുന്നിച്ചേർത്തും തേച്ചുപിടിപ്പിച്ചും സ്വർണ കടത്ത് വർധിച്ചു വരുന്നതിനെ തുടർന്ന് ഗ്രീൻ ചാനലിലൂടെ കടക്കുന്നവരെയും കസ്റ്റംസ് കർശനമായി നിരീക്ഷിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image