റോണോ ഗോളടിച്ചിട്ടും രക്ഷയില്ല; അൽ ഹിലാലിനോട് തോറ്റ് അൽ നസർ

റൊണാൾഡോ ഒരു ഗോൾ നേടി നസറിന് ഒന്നാം പകുതിയിൽ ലീഡ് നൽകിയെങ്കിലും നസറിന് പിടിച്ച് നിൽക്കാനായില്ല.

റോണോ ഗോളടിച്ചിട്ടും രക്ഷയില്ല; അൽ ഹിലാലിനോട് തോറ്റ് അൽ നസർ
dot image

സൗദി പ്രോ ലീഗ് നിർണായകല മത്സരത്തിൽ അൽ ഹിലാലിനോട് തോറ്റ് അൽ നസർ. നസറിന്റെ ഒരു ഗോളിനെതരെ മൂന്ന് ഗോൾ നേടിയാണ് ഹിലാലിന്റെ വിജയം. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഒരു ഗോൾ നേടി നസറിന് ഒന്നാം പകുതിയിൽ ലീഡ് നൽകിയെങ്കിലും നസറിന് പിടിച്ച് നിൽക്കാനായില്ല.

42ാം മിനിറ്റിൽ കിങ്സ്ലി കൊമാന്റെ കിടിലൻ അസിസ്റ്റിലാണ് റോണോ നസറിന് ലീഡ് നൽകിയത്. 57ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി സലീം അൽദ്വസരി ഗോളാക്കി മാറ്റിയതോടെ അൽ ഹിലാൽ ഒപ്പമെത്തി.

പെനാൽട്ടിക്ക് പിന്നാലെ ഹിലാലിന്റെ റുബൻ നവസിനെ ഫൗൾ ചെയ്തതിന് നസർ ഗോളി നവാഫ് അൽാഖിദി ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായി.

81ാം മിനിറ്റിൽ മുഹമ്മദ് ഖന്നോയിലൂടെ ഹിലാൽ മുന്നിലെത്തി. ഇഞ്ചുറി ടൈമിലൂടെ ലഭിച്ച പെനാൽട്ടിയിലൂടെ നവസ് ക്യാപിറ്റൽ ഡർബിയിൽ പൂർണ വിജയം സ്വന്തമാക്കുകയായിരുന്നു.

പോയിന്റ് പട്ടികയിൽ 38 പോയിന്റുകളുമായി ഹിലാൽ ഒന്നാം സ്ഥാനത്തും 31 പോയിന്റുമായി നസർ രണ്ടാം സ്ഥാനത്തുമാണ്.

Content Highlights- Al NAsr lost vs Al hilal in Capital derby

dot image
To advertise here,contact us
dot image