

മസ്‌കത്ത് സലാല റോഡിൽ തുംറൈത്തിന് സമീപം ബംഗ്ലാദേശി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ച് മുന്ന് പേർ മരിച്ചു. ബൾക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മുഹമ്മദ് ദിറാറുൽ ആലം എന്നിവരാണ് മരിച്ചത്.
ബംഗ്ലാദേശ് ചിറ്റഗോംഗ് ഫാത്തിക്‌ചാരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു അപകടം. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ദീർഘകാലമായി മസ്‌കത്തിൽ ഗോൾഡൺ വിസയിൽ താമസിക്കുന്ന ബംഗ്ലാദേശി കുടുംബം സലാല സന്ദർശിച്ച് മസ്‌കറ്റിലേക്ക് മടങ്ങവേയാണ് അപകടം. ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിക്ക് പരിക്കില്ല.
Content Highlights: A tragic road accident occurred in Muscat, Oman, when a vehicle carrying a Bangladeshi family collided with a camel. The crash resulted in the deaths of four people. Authorities have reported the incident and are continuing necessary procedures related to the accident.