

ദുബായില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. അര്‍ജാനില്‍ ഉണ്ടായ അപകടത്തിലാണ് മുപ്പതുകാരിയായ ആസ്ത കന്‍വാറിനാണ് പരിക്കേറ്റത്. അര്‍ജാനിലുള്ള സെന്‍ട്രല്‍ പാര്‍ക്കിന് സമീപമുള്ള വീടിനടുത്ത് ഭര്‍ത്താവിനൊപ്പം നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
വണ്‍വേയില്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച കാര്‍ പെട്ടെന്ന് പിന്നോട്ട് എടുക്കുകയും ദമ്പതികളെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. അപടത്തിന് പിന്നാലെ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ ആസ്ത കന്‍വാര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതിനിടെ 34 ആഴ്ച ഗര്‍ഭിണിയായിരുന്ന ആസ്തയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ഡോക്ടര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. വളരെ പെട്ടെന്നാണ് അപകടം ഉണ്ടായതെന്നും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തനിക്ക് ഓര്‍മയില്ലെന്നും ആസ്തയുടെ ഭര്‍ത്താവ് വ്യക്തമാക്കി. അത്ഭുതകരമായാണ് രണ്ട് പേരും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ കണ്ടത്തിനുളള അന്വേഷണം ദുബായ് പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. യുഎഇ നിയമപ്രകാരം, ഒരു അപകടം ഉണ്ടാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്.
Content Highlights: A pregnant Indian journalist was seriously injured in a road accident in Dubai. The incident occurred when the vehicle she was travelling in met with an accident, leading to severe injuries. She was immediately shifted to a hospital for treatment, and further details are awaited from authorities.