

ഫാലിമി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ് സഹദേവ്. മികച്ച വിജയം നേടിയ ഈ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം നീട്ടിവെക്കുകയും നിതീഷ് മറ്റൊരു തമിഴ് ചിത്രത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് നിതീഷ്.
'കഥ പറഞ്ഞപ്പോൾ തന്നെ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഇനി ഒരു റീഡിങ് കൂടി ഇരിക്കാമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. അടുത്ത റീഡിങിൽ അത് ഒക്കെ ആകും. ഒരു ആക്ഷൻ എന്റർടെയ്‌നർ ആണ് സിനിമ അതിൽ എന്തെങ്കിലും പുതിയ പരിപാടി ചെയ്യാൻ ശ്രമിക്കുകയാണ്', നിതീഷിന്റെ വാക്കുകൾ. മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഈ നിതീഷ് സഹദേവ് ചിത്രമൊരുങ്ങുന്നത്.

കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പക്കാ ഫൺ ആക്ഷൻ കൊമേർഷ്യൽ സിനിമയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയില്ലെന്നും പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിംഗ് മെയ്യിൽ ആരംഭിക്കും.
ഇടി പടം ലോഡിങ് 🥵🔥🔥🔥
— AR Entertainment (@ARMedia28524249) January 12, 2026
An Action Entertainer #NithishSahadev about @mammukka movie #Mammootty pic.twitter.com/9dwwkoARc1
ചിത്രത്തിൽ മമ്മൂട്ടി തിരുവനന്തപുരം സ്ലാങ് ആണ് ഉപയോഗിക്കുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ വർഷം ആദ്യമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതായി നിതീഷ് സഹദേവ് അറിയിച്ചത്. അതേസമയം, ജീവയെ നായകനാക്കി ഒരുങ്ങുന്ന തമിഴ് സിനിമയായ 'തലൈവർ തമ്പി തലൈമയിൽ' ആണ് ഇനി പുറത്തിറങ്ങാനുള്ള നിതീഷ് ചിത്രം. ഒരു കോമഡി ഫാമിലി ഡ്രാമയാണ് സിനിമ എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജനുവരി 15 ന് സിനിമ പുറത്തിറങ്ങും.
Content Highlights: Nithish Sahadev talks bout his upcoming action film with mammootty