തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ

രണ്ട് കാട്ടാനകളെയും നാട്ടുകാരും വനപാലകരും ചേ‍‍ർന്ന് തുരത്തി

തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ
dot image

തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് കാട്ടാനകൾ പാഞ്ഞെത്തി. വെറ്റിലപ്പാറ ജംഗ്ഷനിൽ കാവടിയാട്ടം നടക്കുന്നതിനിടെയാണ് കാട്ടാനകൾ എത്തിയത്. വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് സംഭവം.

കാട്ടാനകളെ കണ്ടതോടെ പരിഭ്രാന്തിയിലായ മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രണ്ട് കാട്ടാനകളെയും നാട്ടുകാരും വനപാലകരും ചേ‍‍ർന്ന് തുരത്തി.

Content Highlight : Wild elephants entered the crowd during a festival in Athirapally, Thrissur. The wild elephants arrived while the Kavadi Yattam was being held at Vettilappara Junction.

dot image
To advertise here,contact us
dot image