'കടുവ'യിലെ എൽസയായി ഞാൻ എത്തുന്നു; ഷാജി കൈലാസിനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് സംയുക്ത മേനോൻ
'ഒരുകാലത്ത് മലയാള സിനിമയെ നിർവചിച്ച മാന്ത്രിക വിനോദങ്ങളുടെ സ്രഷ്ടാവ് വീണ്ടും'
6 July 2022 12:28 PM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ' നാളെ(ജൂലൈ ഏഴ്) തിയേറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ്. മലയാളം വേർഷൻ നാളെയും തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകൾ ജൂലൈ എട്ടിനുമാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ പ്രിഥ്വിരാജിന്റെ നായികയായി സംയുക്ത മേനോൻ ആണ് എത്തുന്നത്. ഇപ്പോഴിതാ, ഷാജി കൈലാസിനൊപ്പമുള്ള തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്.
ഷാജി കൈലാസ് ചെയ്ത എല്ലാ സിനിമകളും കണ്ട് വരുന്ന തനിക്ക് അദ്ദേഹത്തിന്റെ ഒരു പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ കഴിയുക എന്നത് വിനയത്തോടെ തന്നെ ആഗ്രഹിക്കാൻ കഴിയുന്ന ഒന്നാണ് എന്നും അഭിമാനത്തോടെ ആ വേഷം ചെയ്തു എന്നും താരം പറയുന്നു. ചിത്രത്തിൽ എൽസ എന്ന കഥാപാത്രത്തെയാണ് സംയുകത അവതരിപ്പിച്ചത്.
ഒരുകാലത്ത് മലയാള സിനിമയെ നിർവചിച്ച മാന്ത്രിക വിനോദങ്ങളുടെ സ്രഷ്ടാവ് വീണ്ടും! ഷാജി സാർ ചെയ്ത എല്ലാ സിനിമകളും കണ്ട് വളർന്ന ഞാൻ ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഈ സ്കെയിലിൽ ഒരു പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ കഴിയുക എന്നത് വിനയത്തോടെ മാത്രമേ ആഗ്രഹിക്കാൻ കഴിയുമായിരുന്നുള്ളൂ. ഷാജി കൈലാസ് സാർ സംവിധാനം ചെയ്ത കടുവയിൽ ഞാൻ എൽസയായി അഭിനയിക്കുന്നു, അഭിമാനത്തോടെ ഞാൻ അത് ഏറ്റെടുക്കുന്നു. സംയുക്ത കുറിച്ചു.
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'കടുവ'യ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
Story highlights: I arrive as Elsa in 'Kaduva'; Samyuktha Menon says she is proud to work with Shaji Kailas