

ദൊറോത്തിയിൽ LGBTQ+ ഉള്ളടക്കമുണ്ടെന്ന പേരില്‍ വ്യാപക അധിക്ഷേപങ്ങളും നേരിടുന്ന സാഹചര്യത്തിൽ വീഡിയോ പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്. ഒരു വശത്ത് കയ്യടികള്‍ നേടുമ്പോള്‍ മറുവശത്ത് കടുത്ത വിദ്വേഷത്തിനും ഇരയാവുകയാണ് ദൊറോത്തി. ഇതിനിടെയാണ് തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ നിന്നുള്ള വീഡിയോ കാര്‍ത്തിക് സുബ്ബരാജ് പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ അവസാനം ഒരു കാര്‍ത്തിക് സുബ്ബരാജ് പടം എന്നെഴുതി കാണിക്കുന്നിടത്ത് പ്രേക്ഷകര്‍ ആര്‍പ്പുവിളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത് പങ്കുവച്ചു കൊണ്ട് 'ശാന്തമായിരിക്കൂ, പ്രേക്ഷകരില്‍ വിശ്വസിക്കൂ' എന്നാണ് കാര്‍ത്തിക് കുറിച്ചിരിക്കുന്നത്. തന്റെ സിനിമയ്‌ക്കെതിരെ ഉയരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കുള്ള കാര്‍ത്തിക്കിന്റെ മറുപടിയായിട്ടാണ് ഈ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. എത്ര വിദ്വേഷം ചൊരിഞ്ഞാലും നല്ല സിനിമയെ തേടി അംഗീകാരമെത്തുമെന്ന് പറയുകയാണ് കാര്‍ത്തിക്.
Be Calm - Believe in AUDIENCE 🙏🏻❤️#Dorothy #DorothyWinsHearts pic.twitter.com/vQAU46bAQC
— karthik subbaraj (@karthiksubbaraj) September 27, 2026
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ദൊറോത്തി. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാര്‍ത്തിക്കിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ cinemakalil ഒന്നായാണ് ദൊറോത്തിയെ വിലയിരുത്തുന്നത്.
കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.
Content Highlights: Karthik Subbaraj shares a video of dorothy screening in theatre