

കീർത്തി സുരേഷിനെ നായികയാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന 'ദൊറോത്തി'യ്ക്ക് ആശംസകളുമായി മണിരത്‌നം. തമിഴ് സിനിമയ്ക്ക് ലഭിച്ച വലിയൊരു ഭാഗ്യമാണ് കാർത്തിക് സുബ്ബരാജെന്ന് മണിരത്നം പറയുന്നു. തമിഴിലെ കഴിവുറ്റ യുവ സംവിധായകരിൽ ഒരു നേതാവിനെപ്പോലെ മുന്നിൽ നിൽക്കുന്ന ആളാണ് കാർത്തിക് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാർത്തിക്കിന്റെ പുതിയ ചിത്രമായ 'ദൊറോത്തി' മികച്ചൊരു സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച മണിരത്നം, അതിലെ ചലച്ചിത്ര ഭാഷയും സാങ്കേതികവിദ്യയും സംഭാഷണങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കി. ഇതിനൊപ്പം ഇളയരാജയുടെ സംഗീതം കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ സവിശേഷമാകുമെന്നും, സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.
Maverick filmmaker #Maniratnam expressing his thoughts about #Dorothy #DirectorsForDorothy pic.twitter.com/abPGcCOrvU
— Dhammam Films (@DhammamFilms) September 26, 2026
റിവോൾവർ റീത്തഎന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്ത നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി.
Content Highlights: Director Mani Ratnam has praised Karthik Subbaraj’s film Dorothy, describing it as a good film. His comments have drawn attention to the Tamil filmmaker’s latest work.