

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു.
ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നിറെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെയും കരുത്തിലാണ് ഈ ടോട്ടൽ പടുത്തുയർത്തിയത്.
108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസ് സ്കോര്‍ 300നുള്ളിൽ പിടിച്ചു നിര്‍ത്തിയത്.
content highlights: ind vs wi 1st odi justin greaves century target 296