മുഖത്ത് 20 സ്റ്റിച്ച്, നാണം ഇല്ലാതെ ഞാൻ ഷൂട്ടിങ് വരുമോന്ന് ചോദിച്ചു;മഹിമയുടെ ഡെഡിക്കേഷനെക്കുറിച്ച് സംവിധായകന്‍

മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു.

മുഖത്ത് 20 സ്റ്റിച്ച്, നാണം ഇല്ലാതെ ഞാൻ ഷൂട്ടിങ് വരുമോന്ന് ചോദിച്ചു;മഹിമയുടെ ഡെഡിക്കേഷനെക്കുറിച്ച് സംവിധായകന്‍
dot image

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍തിരിക്കുന്ന 'മണ്ടാടി' മികച്ചപ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സൂരി നായകനായെത്തിയ ചിത്രത്തില്‍ മഹിമയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് മഹിമയ്ക്ക് ഒരു അപകടമുണ്ടായെന്നും മുഖത്ത് തുന്നല്‍ ഇടേണ്ടി വന്നുവെന്നുമാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ ആറാം നാള്‍ മഹിമ സെറ്റിലെത്തിയതും സംവിധായകന്‍ പറയുന്നു. സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

'ഉസിരേ നീ താന്‍ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് നടന്ന അപകടത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഞാന്‍ അതേക്കുറിച്ച് പറയണമെന്ന് വിചാരിക്കുന്നു. 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു. പാട്ട് എടുക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അവര്‍ക്കൊരു അപകടമുണ്ടായി. മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു. ആ പാട്ടിന് പിന്നില്‍ ഈ ഡെഡിക്കേഷനുണ്ട്. ഞാനത് ഒരിക്കലും മറക്കില്ല'' എന്നാണ് മതിമാരന്‍ പറയുന്നത്.

അതേസമയം, സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയചിത്രം കൂടിയാണിത്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു.മണ്ടാടി ഐ മാക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: The director of the film 'Mandadi' shared details about actress Mahima’s injury during the shoot. He revealed that she suffered a serious facial injury requiring 20 stitches but returned to the set on the sixth day to continue filming.

dot image
To advertise here,contact us
dot image